ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹം ഇന്ന് ഉച്ചയ്ക്ക് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ കാര്‍മികത്വത്തില്‍ നടക്കും. വാരാന്ത്യങ്ങള്‍ തിരഞ്ഞെടുക്കാത്ത രാജകീയ വിവാഹങ്ങളുടെ പതിവ് തെറ്റിച്ചാണ് ഹാരിയും മേഗനും ശനിയാഴ്ച തിരഞ്ഞെടുത്തത്.

33കാരനായ ഹാരി, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയമകനും ബ്രിട്ടീഷ് കിരീടശ്രേണിയിലെ ആറാമനുമാണ്. 36കാരിയായ റേച്ചല്‍ മേഗന്‍ മാര്‍ക്‌ലെ ആക്ടിവിസ്റ്റും നടിയുമാണ്. 600 പേരാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍. വിരുന്നിന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി 200 പേരാണ് ഉണ്ടാവുക. മേഗന്റെ അച്ഛന്‍ വിവാഹത്തില്‍ പങ്കെടുക്കില്ല.

വിവാഹശേഷം നഗരപ്രദക്ഷിണവും രണ്ട് വിരുന്നുകളുമാണുള്ളത്. വിരുന്നിന് വിളമ്പുന്ന കേക്കും പതിവു തെറ്റിച്ചാണുള്ളത്. ഫ്രൂട്ട് കേക്കിന് പകരം ലെമണ്‍ ആന്‍ഡര്‍ ഫഌര്‍ കേക്കാണ് തയ്യാറാക്കുന്നത്. വിവാഹശേഷം മേഗന് ഡച്ചസ് പദവി നല്‍കും. മധുവിധു ഉടനെയില്ല. കെന്‍സിങ്ടണ്‍ പാലസിലെ നോട്ടിങ്ഹാം കോട്ടേജിലായിരിക്കും വിവാഹശേഷം ദമ്പതികള്‍ താമസിക്കുക.

Leave a Reply

Your email address will not be published. Required fields are marked *