കടലുണ്ടി ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

കടലുണ്ടി: ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഓഫിസ് പ്രവര്‍ത്തന നവീകരണം, ആനുകൂല്യങ്ങളും വികസനവുമടക്കം സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം. മണ്ണൂര്‍ സിപെക്സ് ഓഡിറ്റോറിയത്തില്‍ വി.കെ.സി. മമ്മദ്കോയ എം.എല്‍.എ സാക്ഷ്യപത്രം പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. അജയകുമാറിന് കൈമാറി. ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ ദിനേശ് ബാബു അത്തോളി, എന്‍.കെ. ബിച്ചിക്കോയ, ടി.കെ. ശൈലജ, ഷണ്‍മുഖന്‍ പിലാക്കാട്, സിന്ധു പ്രദീപ്, സി.കെ. ശിവദാസന്‍, പാലയില്‍ ഹരിദാസന്‍, പ്രവീണ്‍ ശങ്കരത്ത് എന്നിവര്‍ സംസാരിച്ചു. സി. രമേശന്‍ സ്വാഗതവും അബ്​ദുല്‍ മുഖ്തദിര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *