കൽപ്പറ്റ : പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഡോ. ബോബി ചെമ്മണൂർ കൽപ്പറ്റ ടൗണിൽ സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ വീടുകൾ ഉയരും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി കൽപ്പറ്റ എം.എൽ.എ ,സി. കെ.ശശീന്ദ്രൻ, എ.ഡി.എം യൂസഫ്, ഡോ. ബോബി ചെമ്മണൂർ, നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
കൽപ്പറ്റ നഗരപരിധിയിലെ ഈ ഭൂമിയിൽ നിർമ്മിതി കേന്ദ്രമാണ് വീടുകൾ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലെ ഹൈ പവർ കമ്മിറ്റി അനുമതിയോടെ  ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മാർച്ച് മാസത്തോടെ വീടുകൾ കൈമാറുമെന്നും സുതാര്യമായാണ് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും സി .കെ. ശശീന്ദ്രൻ എം എൽ എ പറഞ്ഞു. പുത്തുമല ഉരുൾ പൊട്ടലിനു ശേഷം അവിടം സന്ദർശിച്ച തന്റെ അടുത്തേക്ക് ഓടി വന്ന ഉറ്റവർ നഷ്ടപ്പെടുകയും എവിടേക്ക് പോകണമെന്നറിയാതെ പകച്ചു നിൽക്കുകയും ചെയ്ത കുട്ടിയുടെ ദയനീയാവസ്ഥ കണ്ടതാണ് ഇങ്ങനെയൊരു കാരുണ്യ പ്രവർത്തനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ.ബോബി ചെമ്മണൂർ  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *