കൊച്ചി: ബൈക്കുകളുടെ സൈലന്‍സര്‍ മോഷ്ടിക്കുന്ന സംഘത്തിലെ യുവാവും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പോലീസിന്റെ പിടിയിലായി. ഇരമല്ലൂര്‍ ചെറുവട്ടൂര്‍ അനന്തു ബിജു, 10 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 26 നു രാത്രി പുളിന്താനം കൊച്ചുപുരയ്ക്കല്‍ ജ്യോതി മണിയുടെ വീടിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബൈക്കിന്റെ സൈലന്‍സറാണു സംഘം മോഷ്ടിച്ചത്.

നാലായിരം രൂപ വിലവരുന്ന സൈലന്‍സറുകളാണ് ഇവര്‍ മോഷ്ടിക്കുന്നത്. പോത്താനിക്കാട് എസ്‌ഐ ടി എന്‍ രാജേഷിന്റ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അനന്തുവിനെ മജിസ്‌ട്രേട്ട് കോടതിയിലും പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡു മുന്‍പാകെയും ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *