മലപ്പുറം : മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുങ്കല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഗൃഹനാഥനും ജീവനൊടുക്കി. ഗൃഹനാഥനായ വിനീഷാണ് (36) ആത്മഹത്യ ചെയ്തത്. റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ചയാണ് വിനീഷിന്റെ ഭാര്യ രഹന(34) മക്കളായ ആദിത്യന്‍(13), അര്‍ജുന്‍(11), അനന്തു (7) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഇവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിനീഷിനെതിരെ രഹനയുടെ കുടുംബം രംഗത്തുവന്നിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കുടുംബ പ്രശ്നങ്ങളുടെ കാരണമെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി കുടുംബത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു. ഭാര്യയും മൂന്നുമക്കളും ആത്മഹത്യ ചെയ്ത വിവരം വിനീഷ് തന്നെയാണ് വിളിച്ചറിയിച്ചതെന്ന് രാജന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *