തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. സനുവിന്റെ വീട്ടിലായിരുന്നു ക്വട്ടേഷൻ സംഘം താമസിച്ചിരുന്നത്. ക്വട്ടേഷൻ സംഘത്തിന് താവളമൊരുക്കിയ ആളാണ് സനുവെന്നും ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നിന്നും വാളും കണ്ടെത്തിയിട്ടുണ്ട്. ഇതുകൊലയ്ക്ക് ഉപയോഗിച്ച വാളാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *