കൊടുവള്ളി: മാനിപുരത്ത് ബസ്സിനടിയില്‍പെട്ട് യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങല്‍ അബ്ദുസ്സലാം(38) ആണ് മരിച്ചത്. ഇന്ന് രാവിലെ മാനിപുരം അങ്ങാടിയിലായിരുന്നു അപകടം.
അബദ്ധത്തില്‍ റോഡില്‍ വീണ അബ്ദുസ്സലാമിന്റെ ദേഹത്ത് കൂടി സ്വകാര്യ ബസ്സ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
