വളരെ ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് രമ്യ നമ്പീശന്‍. എന്നാല്‍ കുറച്ച് നാളുകളായി താരത്തെ മലയാള സിനിമയില്‍ കാണാന്‍ കിട്ടുന്നില്ല എന്നതാണ് സത്യം. മലയാളസിനിമയില്‍ ബാലതാരമായി തുടക്കമിട്ട താരം പിന്നീട് നായികാ നിരയിലേയ്ക്ക് ഉയരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ ലോകം തന്നെ അവഗണിക്കുന്നു എന്നാണ് താരം പറയുന്നത്.

‘2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍ നിന്ന് നല്ല ഓഫറുകളൊന്നും വന്നിരുന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള തങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.’രമ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *