മനാമ: ഈദുല്‍ ഫിത്തര്‍ ജൂണ്‍ 15 ആകാന്‍ സാധ്യത. സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ വാനനിരീക്ഷകരാണ് ഇക്കാര്യമറിയിച്ചത്.

ഈ വര്‍ഷം റമദാന്‍ 29 ഉണ്ടാകൂവെന്നാണ് സൂചന. ജൂണ്‍ 14ന് റമദാന്‍ അവസാനിക്കും. വ്യാഴാഴ്ച രാത്രി നിലാവ് കാണപ്പെടുകയും 43 മിനിട്ടോളം നിലാവ് ദൃശ്യമാവുകയും ചെയ്യും. വെള്ളിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്തര്‍. സൗദി അറേബ്യ ഖാസിം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അബ്ദുല്ല അല്‍ മിസ്‌നാദ് പറഞ്ഞു.

റമദാന്‍ 30 ഉണ്ടാകില്ലെന്ന് വാനനിരീക്ഷകന്‍ ഖാലിദ് അല്‍ സാഖ് പറഞ്ഞു. ജൂണ്‍ 15നായിരിക്കും ഈദുല്‍ ഫിത്തര്‍ എന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു വാന നിരീക്ഷകനായ സിയാദ് അല്‍ ജഹ്നി ഇക്കാര്യത്തില്‍ 99.99 ശതമാനമാണ് ഉറപ്പ് നല്‍കുന്നത്. ജൂണ്‍ 15ന് ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *