ജനപ്രീയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ സംഗീതയെ പെണ്‍വാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പ്രഥാമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്.രാധികാ ശരത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സംഗീത.യുവനടിമാരെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്.വാണി റാണിയ്ക്ക് പുറമേ ചെല്ലമേ, അവള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിള്‍സെല്‍വം തനിയാര്‍ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *