മലപ്പുറം : നിപ്പാ വൈറസിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ സ്കൂളുകളും കോളജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. ദുരന്ത നിവാരണ നിയമപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മലപ്പുറത്തും വയനാട്ടിലും ആറിനും കോഴിക്കോട് ജില്ലയില്‍ അഞ്ചിനും സ്കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. നിപ്പയുടെ പശ്ചാത്തലത്തില്‍ 16 വരെ പിഎസ് സി നടത്താനിരുന്ന എല്ലാ ഒഎംആര്‍ പരീക്ഷകളും ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *