പാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ താമസിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ബീഹാര്‍ മുസാഫര്‍പൂരിലെ സാഹു റോഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഇവിടെ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ നിരവധി ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുസാഫര്‍പൂരിലെ വനിത പോലീസ് സ്‌റ്റേഷനിലാണ് സ്ഥാപനം നടത്തുന്ന എന്‍ജിഒ അസോസിയേഷനെതിരെ എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോസ്‌കോ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *