നീലഗിരിയില്‍ സൈനിക ഹെലികോപ്ടർ തകർന്ന് വീണു; ഹെലികോപ്ടറിൽ ബിപിൻ റാവത്തുമെന്ന് എഎൻഐ

കുനൂര്‍: നീലഗിരിയില്‍ സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്‌.

നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ്‌ അപകടം സംഭവിച്ചത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്.

Leave a Reply

Your email address will not be published. Required fields are marked *