കോട്ടയം: കടുത്തുരുത്തിയില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചു. പെണ്‍കുഞ്ഞാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. പൂഴിക്കുന്നേല്‍ അനീഷ്‌രേണുക ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കി മാതാവ് ഉണര്‍ന്നു. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *