ചെന്നൈ: മൊബൈല്‍ ഫോണില്‍ഇടിമിന്നലിന്റെ ചിത്രം എടുക്കവെ മിന്നലേറ്റ യുവാവ് മരിച്ചു. ചെന്നൈ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ചെന്നൈ സ്വദേശി എച്ച് എം രമേഷ് (43) ആണു മരിച്ചത്.

സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെമ്മീന്‍ കൃഷി കാണാന്‍ എത്തിയപ്പോഴാണു രമേഷിന് അപകടം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മഴ പെയ്യുന്നതിനിടയില്‍ മിന്നലടിച്ചപ്പോള്‍ രമേഷ് തന്റെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ മിന്നലേറ്റ രമേഷ് നിലത്തു വീണു. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *