വടക്കഞ്ചേരി: മൂന്നുവയസുകാരിയായ മകളേയും കൂട്ടി യുവതി 17കാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷം മുമ്ബായിരുന്നു യുവതിയുടെ വിവാഹം നടന്നത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിരുന്നു. ഇവിടെ നിന്നാണ് മകള്‍ക്കൊപ്പം യുവതി ഒളിച്ചോടിയത് എന്നു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരമാണു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *