ആലപ്പുഴ: കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ആസ്പിൻവാളിന് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച മുതൽ ജെസിയെ കാണാനില്ലായിരുന്നു. തുടർന്നു പോലീസ് അന്വേഷണം നടക്കുന്നതി വരികയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *