മദ്യപിച്ചുള്ള തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർകോട്: മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടിയിലാണ് സംഭവം. വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്. മകൻ നരേന്ദ്രപ്രസാദ് ആണ് കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെയാണ് മകൻ അച്ഛനെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *