പാലക്കാട് കാണാതായ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസും അശോകനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഇവർക്കായുള്ള അന്വേഷണം നടത്തവെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വയലില്‍ രണ്ട് ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *