കൊച്ചി: എറണാകുളത്ത് വിവിധ മേഖലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *