എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്; വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു.

16കാരനായ ഒമേന്ദ്രയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌ഫോടനത്തില്‍ ചെറിയ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് മരിച്ച ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്തും ഒരു മുറിയില്‍ തന്നെയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയതെന്ന് സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പറഞ്ഞു.

ഈവനിംഗ് കേരളാ ന്യൂസ് ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *