ആദ്യം മുഖത്തടിച്ചത് എഎസ്‌ഐ, തിരിച്ചടിച്ച് സൈനികന്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികന്‍ ഉള്‍പ്പെടെയുള്ള സഹോദരങ്ങളെ വിളിച്ച് വരുത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയില്‍ ഇരുവരും താഴെവീഴുന്നതും കാണാം. വിഷ്ണുവിന്റെ ഷര്‍ട്ട് എഎസ്‌ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം.
എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ശേഷം പേരൂര്‍ സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണുവിനെയും വിഘ്‌നേഷിനെയും മര്‍ദിച്ചു എന്നതാണ് പരാതി. കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും ആദ്യം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എസ്‌ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെയാണ് സിഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *