നിരന്തരം മാനസികപീഡനവും ഉപദ്രവവും, രണ്ടാം ഭാര്യയും ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. വാഗമൺ കോലാഹലമേട് ശങ്കുശേരിൽ ശരത് ശശികുമാർ (31) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടിൽ ഭാര്യ രമ്യ (ശരണ്യ – 28) ജീവനൊടുക്കിയത്. ഗാർഹികപീഡനത്തെത്തുടർന്നാണു ശരണ്യ മരിച്ചതെന്നു പരാതി ഉയർന്നിരുന്നു. ശരത്തിൽ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തിൽ വെളിപ്പെട്ടെന്നു പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപാണു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ശരത്തിന്റെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *