വഡോദര: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിന്റെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയില്‍ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റ പാടുകളും വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ അരികില്‍ നിന്ന് രക്തം പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി വഴക്കുണ്ടായതിന് തൊട്ട് പിന്നാലെയായിരുന്നു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമില്‍ 8വയസുകാരന്‍ സ്‌കൂളിനുള്ളിലെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച സംഭവും ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *