അബുദാബി പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

അബൂദാബി-അബൂദാബി പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഇന്ത്യൻ ഇസ്്ലാമിക് സെന്ററിൽ നടന്ന കൗൺസിൽ യോഗം മലപ്പുറംജില്ല കെ.എംസി.സി പ്രസിഡൻറ് ഹിദായത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ ശംസുദ്ധീൻ അദ്ധ്യക്ഷതവഹിച്ചു. ബഷീർ നെല്ലിപറമ്പിനെ പ്രസിഡന്റായും
ഷഫീഖ് കട്ടുപ്പാറയെ ജനറൽ സെക്രട്ടറിയായും റഫീഖ് വെട്ടത്തൂരിനെ ട്രഷററായും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് പി.ടി റഫീഖ്,  മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ മൂഹിയുദീൻ  എന്നിവർ പ്രസംഗിച്ചു. റിട്ടേണിങ് ഓഫിസറായ ജില്ലാ ഭാരവാഹി ലത്തീഫ് നടപടികൾ നിയന്ത്രിച്ചു. റഫീഖ് വെട്ടത്തൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *