ന്യൂഡല്‍ഹി: രാജ്യംവിട്ട മദ്യവ്യാപാരി വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. മല്യയുടെ 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ നല്‍കി. മല്യയെ അറസ്റ്റു ചെയ്യാന്‍ മുംബൈ പ്രത്യേക കോടതി ഈ ആഴ്ച ആദ്യം ഉത്തരവിട്ടിരുന്നു.

മല്യയുടെ സ്ഥാപനങ്ങളായ, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് ഹോള്‍ഡിംഗ്‌സ് എന്നിവയും നോട്ടീസ് അയച്ചിരുന്നു. കേസ് ജൂലായ് 30നാണ് വീണ്ടും പരിഗണിക്കുക. മല്യയ്ക്കു പുറമേ ഈ സ്ഥാപനങ്ങള്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

900 കോടിയുടെ കിംഗ്ഫിഷര്‍ ഐഡിബിഐ ബാങ്ക് വായ്പ തട്ടിപ്പില്‍ മല്യയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. 200510 വര്‍ഷത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 6,027 കോടി രൂപ തട്ടിയ കേസിലാണ് അടുത്ത കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *