തിരുവനന്തപുരം: റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു. തിരുവനന്തപുരം മംഗലപുരം സഫാ ആഡിറ്റോറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന്‍ സംഗീത ദമ്പതികളുടെ മകന്‍ ഭരത് ആഞ്ജനാണ് മരിച്ചത്. മേനംകുളം സെന്റ് മാര്‍ത്തോസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വച്ച് റംബുട്ടാന്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട ഭരതിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആദിനാരായണന്‍ സഹോദരനാണ്. മംഗലപുരം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *