യുപി: ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസുളള മകനെ യുവാവ് ചവിട്ടിക്കൊന്നു. വഴക്കിനിടെ ദേഷ്യംപൂണ്ട ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചു. യു പിയിലെ ചന്ദൗസ് കോട്വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
അര്‍ഷാദ് എന്ന യുവാവാണ് ഭാര്യ അഖിലയുമായുള്ള വഴക്കിനിടെ ഒരുവയസുകാരനായ അര്‍ഹാനെ ചവിട്ടിക്കൊന്നത്. ദമ്ബതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അര്‍ഹാന്‍. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
