രാവും പകവും സമൂഹമാധ്യമങ്ങളില്‍  മാത്രം സമയം ചിലവഴിക്കുന്ന ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ അമിതാസക്തിയുള്ള ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. ഭാര്യയ്ക്ക് യാതൊരു വിധ ഉത്തരവാദിത്വങ്ങളും ഇല്ലെന്നും സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് ശ്രദ്ധയെന്നുമാണ് ഭര്‍ത്താവ് പറയുന്നത്.

ഐ.ടി വിദഗ്ധനായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. എന്നാല്‍, വിവാഹദിവസം മുതല്‍ ഭാര്യ സോഷ്യല്‍ മീഡിയയുടെ പുറകേയായിരുന്നെന്നാണ് നരേന്ദ്ര സിങ് പറയുന്നത്. ഭാര്യയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.

അര്‍ധരാത്രിയില്‍ വരെ അവരുടെ ആണ്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും പലപ്പോഴും അത് തന്നെ അലോസരപ്പെടുത്തുകയാണെന്നും എന്നാല്‍, അതേക്കുറിച്ച് ചോദിച്ചാല്‍ ഭാര്യ ദേഷ്യപ്പെടുകയാണെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഇയാളുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍, ഭര്‍ത്താവിന്റെ എല്ലാ ആരോപണങ്ങളും ഭാര്യയുടെ അഭിഭാഷകന്‍ നിഷേധിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമായി അടുത്ത മാസം കൗണ്‍സിലിങ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിവാഹത്തിന് ശേഷം ആദ്യമായാണ് സമൂഹമാധ്യമങ്ങളുടെ ഉപയോഗം വിവാഹമോചനത്തിന് കാരണമാകുന്നതെന്ന് കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *