മോസ്‌കോ: അര്‍ജന്റീനാ ടീമിന് മുന്നേറണമെങ്കില്‍ ടീം അംഗങ്ങള്‍ മെസ്സിക്കൊപ്പം ഉയരണമെന്ന് പരിശീലകനായ സാംപോളി. മെസ്സി ഫുട്‌ബോളിനെ കാണുന്നത് അത്ഭുതപ്പെടുത്തുന്നു, അങ്ങനെ ഫുട്‌ബോളിനെ നിരീക്ഷിക്കാന്‍ അദ്ദേഹത്തെ പോലെ അത്രയും ജീനിയസിന് മാത്രമെ കഴിയൂ എന്നും സാംപോളി പറഞ്ഞു.

മെസ്സി ഒരു അത്ഭുത താരമാണെന്നും അദ്ദേഹത്തൊന്റെ മികവ് ആണ് ടീമിനെ വിജയിക്കാന്‍ സഹായിക്കുന്നത് എന്നും പറഞ്ഞ പരിശീലകന്‍ ഇനി മുന്നേറാന്‍ ടീമും മെസ്സിയുടെ മികവിലേക്ക് എത്തണം എന്നു കൂട്ടിച്ചേര്‍ത്തു.

മെസ്സിക്ക് ആദ്യ ഗോള്‍ ഒരുക്കി കൊടുത്ത എവര്‍ ബനേഗയും മത്സരത്തിന് മുന്നോടിയായി മെസ്സിയെ പ്രശംസിച്ചു. റഷ്യയില്‍ തുടക്കത്തില്‍ മെസ്സിക്ക് അദ്ദേഹത്തിന്റെ മികവില്‍ എത്താന്‍ ആയിരുന്നില്ല, പക്ഷെ ഇപ്പോള്‍ മെസ്സി തീര്‍ത്തും മെസ്സി ആയെന്നുമാണ് ബനേഗ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *