ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ചുകൊന്നു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളി കൊല്ലം സ്വദേശി വൈഷ്ണവിനെ പിടികൂടി. കുക്കർ കൊണ്ടാണു യുവതിയെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.
ബെംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോല ഔട്ടിലായിരുന്നു ദാരുണ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും മൂന്നു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്നു. യുവതിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
ഇരുവരും കോളജില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു. കഴിഞ്ഞമാസമായിരുന്നു എന്‍ഗേജ് മെന്റെന്നും പൊലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ വൈഷ്ണവ് പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

