ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍

തൃശൂര്‍: ഒൻപതു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്.

കൊട്ടേക്കാട് കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ കണ്ടെത്തിയത്. കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *