തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്‌നി കാറിന് തീപിടിച്ചു,  ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്‌നി കാറിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്‌നി കാറാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന ഓംനി കാറിനാണ് തീപിടിച്ചത്. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി. പിന്നെയും മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *