നായ കുരച്ചതിന് ഉടമയുടെ മുഖത്ത് അയൽക്കാരൻ ആസിഡ് ഒഴിച്ചു

ബെംഗളൂരു∙ ചിക്കമംഗളൂരുവിൽ നായ കുരച്ചതിന്റെ പേരിലുണ്ടായ വഴക്കിനൊടുവിൽ നായയുടെ ഉടമയുടെ മുഖത്ത് അയൽക്കാരൻ ആസിഡ് ഒഴിച്ചതായി പരാതി. നരസിംഹരാജപുര ഹാലുക്കരഗുണ്ഡയിലാണ് സംഭവം. പരുക്കേറ്റ സുന്ദർരാജിനെ ശിവമൊഗ്ഗ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായ കുരച്ച് ശല്യമുണ്ടാക്കുന്നതായി ആരോപിച്ച് അയൽക്കാരായ ജയിംസും മാരിയമ്മയും സുന്ദർരാജുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം പരിധിവിട്ടതോടെ ജയിംസ് സുന്ദർരാജിനു മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിലാണെന്നു നരസിംഹരാജപുര പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *