വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം; പ്രതിയെ വെറുതെവിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സാധിക്കാത്തതാണ് പ്രതിക്ക് അനുകൂല വിധി പുറപ്പെടുവിക്കാൻ കാരണം.

2021 ജൂൺ മുപ്പതിനാണ് ഒരു നാടിനെയാകെ നടുക്കിയ സംഭവം നടന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം അറിയുന്നത്. പെൺകുട്ടി കഴുത്തിൽ ഷാൾ കുരുങ്ങിയാണ് മരിച്ചതെന്നാണ് അതുവരെ എല്ലാവരും കരുതിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *