അടിമാലി: രണ്ടര വയസ്സുള്ള കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ നാലു ദിവസം മാത്രം പരിചയമുള്ള കാമുകനൊപ്പം ഒളിച്ചോടി.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാമുകനെയും, കാമുകിയെയും മറയൂരില്‍ നിന്നും കണ്ടെത്തിയെങ്കിലും കാമുകനൊപ്പം പോയാല്‍ മതിയെന്ന ആവശ്യത്തെത്തുടര്‍ന്ന് കോടതി വീട്ടമ്മയെ കാമുകനൊപ്പം വിട്ടു.

സംഭവം ഇങ്ങനെ :

അടിമാലിയിലെ ആശുപത്രിയില്‍ സ്വന്തം കുട്ടിയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു വീട്ടമ്മ. അവിടെവെച്ചാണ് മറയൂര്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്.

നാലു ദിവസങ്ങള്‍കൊണ്ടുണ്ടായ പ്രണയത്തിനൊടുവില്‍ 3 കുട്ടികളെയും ഒഴിവാക്കി കാമുകനൊപ്പം നാടുവിട്ടു. ചികിത്സയിലുണ്ടായിരുന്ന ഇളയകുട്ടിയെ ബന്ധുവിനെയേല്‍പ്പിച്ചാണ് യുവതി കാമുകനൊപ്പം പോയത്.

യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ്, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയെങ്കിലും, ഭര്‍ത്താവിനുമൊപ്പം പോകാതിരുന്ന യുവതി കാമുകനൊപ്പം പോയാല്‍ മതിയെന്ന് കോടതിയിലും ആവര്‍ത്തിച്ചു. തുടര്‍ന്ന് കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ച് കാമുകനൊപ്പം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *