മുംബൈ: മുംബൈയില്‍ ബോളിവുഡ് യുവ തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. രവിശങ്കര്‍ അലോക് ആണ് മരിച്ചത്. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന അലോകിന് 32 വയസാണ് പ്രായം.

നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്. കുറച്ചു മാസങ്ങളായി അലോക് വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു.

ബുധനാഴ്ചയാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും അലോക് താഴേക്ക് ചാടിയത്. അതേസമയം, മൃതദേഹത്തിനരികില്‍ നിന്നോ വീട്ടില്‍ നിന്നോ ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല എന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സബര്‍ബന്‍ വെര്‍സോവ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *