മോദി അധികാരത്തില്‍ വരില്ല; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കേജ്‌രിവാള്‍

പ്രധാനമന്ത്രി മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം. വീണ്ടും മോദി ജയിച്ചാല്‍ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും. മോദി ജയിച്ചാല്‍ യോഗി ആദിത്യനാഥിനെ ഒതുക്കും. രണ്ടുമാസത്തിനകം യു.പിയില്‍ മുഖ്യമന്ത്രി മാറുമെന്നും കേജ്‌രിവാള്‍.

അടുത്ത വര്‍ഷം മോദിക്ക് 75 വയസാകും; മോദി വിരമിക്കുമോയെന്നും കേജ്‌രിവാള്‍ ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍‌ അമിത് ഷാ പ്രധാനമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുംതോറും ശക്തി പ്രാപിക്കും. പാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്തു. അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെക്കണ്ട് പഠിക്കണമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *