ന്യൂഡല്‍ഹി : താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് ഞാനും കോണ്‍ഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരേയും ഞാന്‍ സ്‌നേഹിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് മുസ്ലീംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ഒരു ഉറുദു പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും, കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി മാത്രമാണോ അതോ സ്ത്രീകളുടേത് കൂടിയാണോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *