ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ 11 ടാക്‌സി ഡ്രൈവര്‍മാരെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി, നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗൗടെംഗ് ടാക്‌സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ കലഹങ്ങള്‍ പതിവാണെന്നും, ഇതായിരിക്കാം ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങള്‍ പതിവാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *