ഷിംല : ഹിമാചല്‍ പ്രദേശില്‍ ജനവാസ കെട്ടിടത്തിന് തീപിടിച്ച് അഞ്ചു മരണം. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലെ നേര്‍ ചൗകിലെ കെട്ടിട സമുച്ചയത്തിലാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *