കോട്ടയം: വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്റെ മൃതദേഹവും കണ്ടെത്തി. കെവി കനാലില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെനിന്നാണ് ബിബിന്റെ മൃതദേഹം കണ്ടെത്തിയത്.ഫയര്‍ഫോഴ്‌സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്‌കൂബാ ഡൈവ് യൂണിറ്റുകളും അഗ്‌നിശമന സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പൂഴിക്കോല്‍ കൊച്ചിന്റെ മകന്‍ കെ.കെ.സജിയുടെ (മെഗാസ് സജി47) മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *