കിഗാലി: പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ രാഷ്ട്രദൂതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റുവാണ്ടയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ കുറിച്ച് പ്രസിഡന്റ് പോള്‍കഗാമെ തന്നോട് പറയുകയുണ്ടായെന്നും സാമൂഹ്യ സേവനരംഗത്തും ഇന്ത്യക്കാര്‍ സജീവമാണെന്ന് അറിയാന്‍ സാധിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി റുവാണ്ടയിലെത്തിയത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി. വര്‍ഷങ്ങളായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വേണമെന്ന് ഇവിടുത്തെ ഇന്ത്യന്‍ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ദീര്‍ഘകാലമായുള്ള ഈ ആവശ്യം അംഗീകരിക്കുന്നതാണെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *