കൊച്ചി: ഓണവിപണിയില്‍ 250 കോടി രൂപയുടെ വിറ്റുവരവും 31 ശതമാനത്തിന്റെ വാര്‍ഷികവരുമാന വളര്‍ച്ചയും ലക്ഷ്യമിട്ട് പ്രത്യേക ഓഫറുകളുമായി പാനസോണിക്. ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷ്ണര്‍, മൈക്രോവേവ് തുടങ്ങി പാനസോണിക്കിന്റെ ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 31 വരെ ഓണം ഓഫറുകള്‍ ലഭ്യമാണ്. ഓഫറുകളുടെ ഭാഗമായി എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയും ഫിനാന്‍സ് സൗകര്യങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ നൂറു വര്‍ഷ ആഘോഷത്തിനൊപ്പമാണ് ഓണം ഈ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *