ചെന്നൈ: രാഷ്ട്രീയം തന്നെയാണ് ജീവിതത്തില്‍ വലുതെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. രാഷ്ട്രീയ ജീവിതത്തിനു തടസമായാല്‍ സിനിമ ഉപേക്ഷിക്കുമെന്നു കമല്‍ഹാസന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിലെത്തിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും, ജനങ്ങളോടുള്ള കടപ്പാടാണു വലുതെന്നും കമല്‍ഹാസന്‍ പറഞ്ഞു. മാത്രമല്ല, എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *