
ബാങ്ക് ഓഫ് ബറോഡ ക്യാപിറ്റൽ മാർക്കറ്റ്സ്, ബിസിനസ് ഡവലപ്മെന്റ് ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളോടൊപ്പം പന്ത്രണ്ടാം ക്ലാസ്സുകാർക്കും അവസരം.. ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിലുള്ള സബ്സിഡറി സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്. പ്രധാനമായും നിക്ഷേപ ബാങ്കിങ്, ഓഹരി വിൽപനയും വാങ്ങലും മറ്റ് കോർപ്പറേറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഉപദേശ സേവനങ്ങൾ നൽകുന്നു. സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് മാനേജർ തസ്തികയിലേക്ക് മാർച്ച് 31 വരെ ഇമെയിൽ വഴി അപേക്ഷ നൽകാം.
അപേക്ഷ സമർപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. ഉദ്യോഗാർഥികൾ careers@bobcaps.in എന്ന വിലാസത്തിൽ അവരുടെ ബയോഡാറ്റ ഇ മെയിൽ ചെയ്തു കൊണ്ട് അപേക്ഷിക്കണം. അപേക്ഷ ഫീസിനെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നില്ല. തൃശൂർ, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ തുടങ്ങി ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ ഒഴിവുകൾ ഉണ്ട്. വിവരങ്ങൾക്ക് : www.bobcaps.in
