കൊല്ലം: സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിനെച്ചൊല്ലിയുള്ള പ്രകോപനത്തിൽ 16കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് അർദ്ധരാത്രിയിൽ വീടിന് പുറത്തേക്ക് വിളിച്ചിറക്കി ആക്രമിച്ചത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 27-നായിരുന്നു സംഭവം നടന്നത്. ഒന്നാം പ്രതിയായ ഷോണിന്റെ സഹോദരിക്ക് 16കാരൻ കിൻഡർ ജോയ് മിഠായി വാങ്ങി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. എന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. രാത്രി 12 മണിയോടെ വീട്ടിൽ നിന്ന് വിളിച്ച് പുറത്തിറക്കിയ പ്രതികൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വാരിയെല്ലിനാണ് കുത്തേറ്റത്.

