നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട നിലയില്‍. മുരിക, മുകേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ സുരക്ഷ ഉദ്യോസ്ഥരുടെ മുറിയിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ മറ്റ് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതോടെ ഇവര്‍ ബാങ്ക് മനേജരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാനേജരുടെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി മുറിയുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് ഇവര്ക്കുനേരെ ആക്രമണം ഉണ്ടായതെന്നും പോലീസ് അറിയിച്ചു.

ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെട്ടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *