മലപ്പുറം : സംസ്ഥാനത്ത് രണ്ട് പേര്‍ മുങ്ങി മരിച്ചു. ഒരാളെ കടലില്‍ കാണാതായി. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയില്‍ വിദ്യാര്‍ത്ഥിയായ ആസിഫ്, കോഴിക്കോട് കൂടരഞ്ഞിയില്‍ കൊമ്മം സ്വദേശി ഷമീര്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടു മരിച്ചത്. മലപ്പുറം താനൂരില്‍ മത്സ്യത്തൊഴിലാളിയായ സലാമിനെ തോണി മറിഞ്ഞു കാണാതായി.

കോഴിക്കോട്ട് കൂടരഞ്ഞി ചെറുപുഴ പുഴയില്‍ ഇന്നലെ രാത്രിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീറാണ് മരിച്ചത്. 32 വയസായിരുന്നു. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടതാണെന്നാണ് കരുതുന്നത്. യുവാവ് കുളിക്കാനിറങ്ങാറുള്ള കടവില്‍ നിന്നും 150 മീറ്റര്‍ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *