മലപ്പുറം: തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. യു എ ഈ യില്‍ നിന്നെത്തിയ തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവം ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
2020-07-13

